Saturday, July 6, 2019
എൻ എസ് എസ് വായനദിനം- ക്ലാസ്സ്
NSS
വായനദിന ക്ലാസ്സ്
വായനാദിനത്തോടനുബന്ധിച്ച് NSS വളണ്ടിയേഴ്സ് സ്കൂളിൽ ഒരു തുറന്ന വായനശാല ഒരുക്കി .വായനയെ കുറിച്ച് മലയാളം അധ്യാപിക മിനിമോൾ ക്ലാസെടുത്തു. വളണ്ടിയേഴ്സ് തയ്യാറാക്കിയ പ്രമുഖ എഴുത്തുകാരുടെ ജീവചരിത്രക്കുറിപ്പുകളുടെ പതിപ്പ് പ്രിൻസിപ്പാളിന് കൈമാറി.പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി വളണ്ടിയേഴ്സ് 'വായനാ മരം' ഒരുക്കി. വളണ്ടിയേഴ്സ് വായിച്ച പുസ്തകങളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളും കവിതാശകലങ്ങളും പോസ്റ്റററുകളും പ്രദർശിപ്പിച്ചു.വായന പ്രോത്സാഹിപ്പിക്കുന്നതിനായി ദത്തു ഗ്രാമത്തിലെ വീടുകളിൽ പുസതക വിതരണവും ആസ്വാദന കുറിപ്പുകൾ ശേഖരിച്ച് സമ്മാനവും നൽകുന്നുണ്ട്.
എൻ എസ് എസ് സുകൃതം - പെൻഷൻ പദ്ധതി എപ്രിൽ മെയ് മാസങ്ങളിലെ
NSS
14-06-2019
സുകൃതം
പെൻഷൻ ദ്ധതിയുടെ ഏപ്രിൽ , മെയ് മാസങ്ങളിലെ പെൻഷൻ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിoഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജെന്നി ജോസഫ് നിർവ്വഹിച്ചു എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി . ഡി. സുനിൽ, വാർഡ് മെമ്പർ റ്റി .സി .മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു അവധി കാലത്ത് വളണ്ടിയേഴ്സ് നടത്തിയ കുട നിർമ്മാണത്തിൽ നിന്നും ലഭിച്ച 10,000 രൂപ യാ ണ് പെൻഷനായി മാറ്റിവെച്ചത്.എൻ.എസ്.എസ് ദത്തു ഗ്രാമത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്തുപേർക്ക് 500 രൂപ വീതമാണ് ഈ പെൻഷൻ പദ്ധതിയിലൂടെ നൽകി വരുന്നത്.210 കുടകളാണ് വളണ്ടിയേഴ്സ് ഉണ്ടാക്കിയത്.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.റ്റി.ഡി.സുനിൽ, വാർഡ് മെമ്പർ റ്റി.സി.മോഹനൻ എന്നിവർക്ക് വളണ്ടിയേഴ്സ് ഉണ്ടാക്കിയ കുടകൾ സ്നേഹോപഹാരമായി നൽകി.
എൻ എസ് എസ് പാഥേയം
NSS
07-06-2019
- പാഥേയം
.
പൊതിച്ചോറുമായി നാലാം വർഷത്തിലേക്ക് - അവധി ദിനങ്ങളൊഴികെയുള്ള എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ബെത് സെയ്ദ അഗതിമന്ദിരത്തിൽ ഉച്ചഭക്ഷണം നൽകുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണ് NSS വളണ്ടിയേഴ്സ്.മാനസികവും ശാരിരികവുമായ വെല്ലുവിളികൾ നേരിടുന്ന ഉപേക്ഷിക്കപ്പെട്ടവരായ അറുപതിനും തൊണ്ണൂറ്റി നാലിനും ഇടയിൽ പ്രായമുള്ള 10 അന്തേവാസികളാണ് ശ്രീ.മാത്യു അറക്കൽ എളവള്ളി സ്ഥാപിച്ച ഈ അഗതിമന്ദിരത്തിൽ ഉള്ളത്. തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ കയ്യിൽ ഇല്ലാത്ത ഇവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാറില്ല എന്നും സ്നേഹമുള്ള നാട്ടുകാരും നന്മയുടെ കണിക നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു കൂട്ടം ജനങ്ങളും ദൈവാനുഗ്രഹവുമാണ് പരിമിതികളിലും ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്ന സിസ്റ്റർ പ്രേമ പറയുന്നു. ഈ സാഹചര്യത്തിലാണ് വളണ്ടിയേഴ്സ്' അവർക്കാവുന്ന കൊച്ചു സഹായം നൽകുന്നത്.
Subscribe to:
Posts (Atom)