Tuesday, March 26, 2019

എൻഎസ്എസ്'സുകൃതം'- പെൻഷൻ പദ്ധതി

NSS
25-02-2019
'സുകൃതം'- പെൻഷൻ പദ്ധതി 
   എളവള്ളി നാഷണൽ സർവ്വീസ് സ്‌കീം വളണ്ടിയേഴ്‌സ് "സുകൃതം" എന്ന പേരിലുള്ള പെൻഷൻ പദ്ധതി ആരംഭിച്ചു.
500 രൂപവീതം 10പേർക്ക്  നൽകിക്കൊണ്ടാണ് ബഹു: ശ്രീ മുരളി പെരുനെല്ലി (എം.എൽ.എ മണലൂർ) ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആലംബഹീനരായ 70 വയസ്സിൽ കൂടുതലുള്ളവരെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെയുമാണ് NSS ഉപദേശകസമിതി ഇതിനായി തെരഞ്ഞെടുത്തത്.
ചടങ്ങിൽ ശ്രീമതി:ലതി വേണുഗോപാൽ (ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌) അധ്യക്ഷത വഹിച്ചു.ശ്രീമതി: ജെന്നി ടീച്ചർ (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ, തൃശൂർ ജില്ലാ പഞ്ചായത്ത്)
ശ്രീ:T D സുനിൽ (വൈസ് പ്രസിഡന്റ്‌ എളവള്ളി പഞ്ചായത്ത്), ശ്രീ: TC മോഹനൻ (വാർഡ് മെമ്പർ ദത്തു ഗ്രാമം) മറ്റു വാർഡ് മെമ്പർമാർ, സ്കൂൾ PTA,SMC, വെൽഫെയർ കമ്മിറ്റി പ്രതിനിധികൾ,അധ്യാപകർ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






No comments:

Post a Comment